k j yesudas Ente Swapnathin Lyrics

എന്‍റെ സ്വപ്നത്തിന്‍ താമര പൊയ്കയില്‍
വന്നിറങ്ങിയ രൂപവതി
നീലതാമര മിഴികള്‍തുറന്നു
നിന്നെ നോക്കി നിന്നു---..ചൈത്രം
നിന്‍റെ നീരാട്ടു കണ്ടു നിന്നു

എന്‍റെ ഭാവന രസലവനത്തില്‍
വന്നിറങ്ങിയ വന മോഹിനി
വര്‍ണ്ണ സുന്ദരമാം താലങ്ങളേന്തി
വന്യപുഷ്പ്പജാലം നിരയായ്‌ നിന്നെ
വരവേല്‍ക്കുവാനായ്..ഒരുങ്ങി നിന്നു
ആ....ആ.....ആ,,ആഹ..ഹാ

പ്രേമചിന്തതന്‍ ദേവനന്ദനത്തിലെ
പൂമരങ്ങള്‍ പൂത്തരാവില്‍
നിന്‍റെ നര്‍ത്തനം കാണാനോരുങ്ങി
നിന്നെ കാത്തു നിന്നൂ ചാരെ
നീലാകാശവും താരകളും....
ആ.....ആ......ആഹ...ഹാ....

See also:

124
124.23
Natorious BIG Ghetto Superstar Lyrics
Budgie Anne Neggen Lyrics